ഡബ്ലിൻ: യൂറോപ്പിൽ റീ ഫണ്ടിനായി ഏകീകൃത ഫോം. പുതിയ നിയമത്തിന് യൂറോപ്യൻ പാർലമെന്റ് അംഗീകാരം നൽകി. ഇനി യാത്രയുമായി ബന്ധപ്പെട്ട റീ ഫണ്ടിനായി ഒരു അപേക്ഷാ ഫോം മാത്രം നൽകിയാൽ മതിയാകും.
യാത്ര തടസ്സപ്പെടുന്ന സാഹചര്യത്തിൽ യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ നിയമം. പുതിയ തീരുമാനത്തെ പാർലമെന്റിൽ 652 പേർ അനുകൂലിച്ചു. രണ്ട് പേർ എതിർക്കുകയും എട്ട് പേർ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തിരുന്നു. ജൂലൈയിൽ വിമാനയാത്രികരുടെ അവകാശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് റീഫണ്ടിനായുള്ള ഏകീകൃത അപേക്ഷ ഫോം.

