തിരുവനന്തപുരം : വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തുടനീളം നടന്ന വിദ്യാരംഭ ചടങ്ങുകളിൽ ആയിരക്കണക്കിന് കുരുന്നുകൾ പങ്കെടുത്തു. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂരിലെ തുഞ്ചൻ പറമ്പിൽ രാവിലെ 5:30-ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കോട്ടയത്തെ പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ 4:00 മണിക്ക് തന്നെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി.
തിരുവനന്തപുരത്ത് പൂജപ്പുരയിലും പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുമുള്ള സരസ്വതി മണ്ഡപങ്ങളിൽ ആദ്യാക്ഷരം കുറിക്കാൻ നൂറ് കണക്കിന് കുരുന്നുകളാണ് മാതാപിതക്കൾക്കൊപ്പമെത്തിയത്. പറവൂർ എംഎൽഎ ഓഫീസിൽ മുഖ്യമന്ത്രി വി.ഡി സതീശൻ കുട്ടികളെ എഴുത്തിനിരുത്തി . 25 കുട്ടികൾക്ക് മുഖ്യമന്ത്രി ആദ്യക്ഷരം പകർന്നു നൽകി

