കോർക്ക്: കൗണ്ടി കോർക്കിൽ കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷ അടുത്ത വാരം സ്വീകരിക്കാൻ ആരംഭിക്കും. 70 കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകളാണ് വിതരണത്തിനായി ഒരുങ്ങിയിരിക്കുന്നത്. കോർക്കിലെ ഡോക്ക്ലാൻഡ്സിലെ ഹോർഗൻസ് ക്വായിലാണ് പുതിയ അപ്പാർട്ട്മെന്റുകൾ. ഒക്ടോബർ 27 മുതൽ ഈ അപ്പാർട്ട്മെന്റുകൾക്കായുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും.
ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ 302 വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നത്. ഇതിൽ 70 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. ഒറ്റമുറി അപ്പാർട്ട്മെന്റുകൾക്ക് പ്രതിമാസം 1,395 യൂറോ മുതലാണ് വാടക ആരംഭിക്കുന്നത്. രണ്ട് മുറികളുള്ള അപ്പാർട്ട്മെന്റുകൾക്ക് 1,520 യൂറോ മുതലും വാടക ആരംഭിക്കുന്നു.

