ബെൽഫാസ്റ്റ്: മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി പോലീസ്. 36 വയസ്സുള്ള പ്രതിയെ ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഇയാൾക്ക് മേൽ മോഷണക്കുറ്റമുൾപ്പെടെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റ് ഏരിയയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ബൊട്ടാണിക് അവന്യൂ ഏരിയയിലെ വീട്ടിലും ഇയാൾ മോഷണം നടത്തിയിരുന്നു.
36 കാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷണവും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റ് വകുപ്പുകളുമാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
Discussion about this post

