ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിലെ വെയിറ്റിംഗ് ലിസ്റ്റുകളിൽ വർധനവ്. വെയിറ്റിംഗ് ലിസ്റ്റുകളിലുള്ള രോഗികളുടെ എണ്ണം ആദ്യമായി 10 ലക്ഷം കവിഞ്ഞു. ഒരു മാസത്തിനുളളിൽ മാത്രം ഏകദേശം അയ്യായിരം പേരുടെ വർധനവാണ് ഉണ്ടായത്. ഇതേ തുടർന്നാണ് 10 ലക്ഷം പിന്നിട്ടത്. അതേസമയം ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം ഇത്രയേറെ വർധിക്കുന്നത്.
നാഷണൽ ട്രീറ്റ്മെന്റ് പർച്ചേസ് ഫണ്ട് ആണ് ഇന്ന് കണക്കുകൾ പുറത്തിറക്കിയത്. സെപ്തംബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം
1,000,226ത്തിലധികം ആളുകളാണ് പരിചരണത്തിനായി കാത്തിരിക്കുന്നത്. ഇതിൽ 692,524 പേർ – ആദ്യമായി ഒരു കൺസൾട്ടന്റുമായി ഔട്ട്പേഷ്യന്റ് വിഭാഗം കൺസൾട്ടേഷനായി കാത്തിരിക്കുകയാണ്. ഓഗസ്റ്റിൽ ആകെ വെയിറ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം 995,299 ആയിരുന്നു. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 4,927 രോഗികളുടെ വർദ്ധനവ് കാണിക്കുന്നു

