ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വെൽക്കം മീറ്റ്. അയർലൻഡിലെ എംബസിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 13 നാണ് പരിപാടി.
വിദ്യാർത്ഥികൾക്ക് എംബസി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഈ വേദി പ്രയോജനപ്പെടും. മറ്റ് ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ടാകും. വൈകീട്ട് നാല് മണി മുതലാണ് പരിപാടി ആരംഭിക്കുക. അഞ്ചരവരെ ഉണ്ടാകും. ഡബ്ലിൻ 4 ലെ 69 മെറിയിലുള്ള ഇന്ത്യൻ എംബസിയിലാണ് പരിപാടി. അംബാസിഡറും വിദ്യാർത്ഥികൾക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. https://docs.google.com/forms/d/e/1FAIpQLSesgJMKgP0s3PlDEFOL_h5RdShUol5rBBwdzurCfAdfPryqlg/viewform?usp=send_form എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

