ഡബ്ലിൻ: അയർലൻഡിലെ പൊതുമേഖല അടുത്താഴ്ചയോടെ പൂർണമായും സ്തംഭനാവസ്ഥയിലേക്ക്. 14 നും 21 നും ജീവനക്കാർ പണിമുടക്കും. ഇതോടെ ജനജീവിതം ദുസ്സഹമാകുമെന്ന് ഉറപ്പാണ്. ശമ്പളകരാറിൽ നടപടിയില്ലാത്തതിനെ തുടർന്നാണ് പൊതുമേഖലയിലെ ജീവനക്കാർ സമരം ചെയ്യുന്നത്. നിലവിൽ സ്കൂൾ ജീവനക്കാർ സമരം ആരംഭിച്ചിട്ടുണ്ട്.
19 തൊഴിലാളി സംഘടനകളാണ് സമരത്തിന് ഒരുങ്ങിയിരിക്കുന്നത്. ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയനുകളും ഇതിന് കീഴിലുള്ള 19 യൂണിയനുകളും നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. ബാലറ്റിൽ പങ്കെടുത്തവരിൽ 96 ശതമാനത്തിലധികം പേർ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോർസ, എസ്ഐപിടിയു, യുണൈറ്റ് എന്നീ സംഘടനകളും സമരമുഖത്തുണ്ട്.
Discussion about this post

