ലൗത്ത്: കൗണ്ടി ലൗത്തിൽ ഇ- സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമം. മോഷ്ടാക്കളുടെ ആക്രമണത്തിൽ ഉടമയ്ക്ക് പരിക്കേറ്റു. ഡണ്ടാൽക്കിലെ മുയർഹെവ്നമോറിൽ ആയിരുന്നു സംഭവം. പരിക്കേറ്റ വ്യക്തിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. 40 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടംഗ സംഘമായിരുന്നു ആക്രമിച്ചത്. പരിക്കേറ്റ 40 കാരൻ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. 30 വയസ്സ് പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

