കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്തു. 50 വയസ്സുള്ള വ്യക്തിയ്ക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ വർഷം ആയിരുന്നു കോർക്കിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
കോർക്ക് നഗരത്തിലെ ഫാരന്റിയിൽ നിന്നുള്ള 38 കാരനായ മാർക്ക് ഒ കോണലാണ് കൊല്ലപ്പെട്ടത്. നവംബർ 16 ന് പുലർച്ചെ ഹോളിവില്ലിലെ വീട്ടിൽ വച്ച് അദ്ദേഹത്തെ 50 കാരൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടനെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

