ഡബ്ലിൻ: ശമ്പള കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നറിയിപ്പുമായി ഐഎൻടിഒ. സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായില്ലെങ്കിൽ സമര നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ഐഎൻടിഒ ജനറൽ സെക്രട്ടറി ജോൺ ബോയ്ൽ പ്രതികരിച്ചു. ശമ്പള കരാറിനെ ചൊല്ലി ഇന്ന് സ്കൂൾ അധ്യാപകർ സമരം ചെയ്യുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുന്നറിയിപ്പ്.
ഒരു നീണ്ട പോരാട്ടത്തിലാണ് ഞങ്ങളിപ്പോഴെന്ന് മനസ്സിലാക്കുന്നു. തൊഴിലാളികൾക്ക് ന്യായമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കണം. ഈ വരുന്ന 14 ന് വർക്ക് ടു റൂൾ രീതിയിൽ പൊതുമേഖലയിലെ ജീവനക്കാർ സമരം ചെയ്യും. നടപടിയുണ്ടായില്ലെങ്കിൽ ഹാലോവീനിന് ശേഷം യൂണിയനുകൾ നടപടികൾ ശക്തമാക്കും- ജോൺ ബോയ്ൽ പറഞ്ഞു.
Discussion about this post

