ഡബ്ലിൻ: കോർപ്പറേറ്റ് ടാക്സിൽ വൻ നേട്ടവുമായി ഐറിഷ് സർക്കാർ. സെപ്തംബറിൽ ടാക്സ് ഇനത്തിൽ ഏകദേശം 5 ബില്യൺ യൂറോയാണ് സമാഹരിച്ചത്. വൻകിട ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും ശേഖരിക്കുന്ന നികുതിയാണ് കോർപ്പറേറ്റ് ടാക്സ്.
ട്രഷറിയിൽ നിന്നുള്ള കണക്കുകളാണ് ഇത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം നികുതി വരുമാനം എന്നത് 1.8 ബില്യൺ യൂറോ ആയിരന്നു. നവംബറിലും ഡിസംബറിലും അടയ്ക്കുന്നതിന് പകരം കമ്പനികൾ സെപ്തംബറിൽ തന്നെ നികുതികൾ അടച്ചു. ഇതാണ് റെക്കോർഡ് നേട്ടത്തിന് കാരണമായത്. ഈ വർഷം സെപ്തംബർവരെ കോർപ്പറേറ്റ് നികുതിയിനത്തിൽ 22.7 ബില്യൺ യൂറോയാണ് ലഭിച്ചത്.

