കോർക്ക്: കോർക്കിൽ കാൽനടയാത്രക്കാരൻ ബസ് ഇടിച്ച് മരിച്ചു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. കോർക്ക് നഗരത്തിലെ ലോവർ ഗ്ലാൻമിയർ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ബൊളീവിയൻ പൗരനാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം.
രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു അദ്ദേഹം എന്നാണ് സൂചന. ഇതിനിടെ ആയിരുന്നു അപകടം. സാരമായി പരിക്കേറ്റ അദ്ദേഹത്തിന് ഉടനെ തന്നെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

