ഡബ്ലിൻ: കഷ്ണങ്ങളാക്കിയ സാൽമൺ മത്സ്യ പാക്കറ്റുകൾ വിപണിയിൽ നിന്നും തിരിച്ച് വിളിച്ചു. ലിസ്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി. ഈ ഉത്പന്നങ്ങൾ കൈവശമുള്ളവർ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
റൈറ്റ്സ് ഓഫ് മരീനോ സ്ലൈഡ്സ് സ്മോക്ക്ഡ് സാൽമണിന്റെ 400 ഗ്രാം പായ്ക്കാണ് തിരിച്ച് വിളിച്ചത്. യെല്ലോ എ38 എന്ന ബാച്ച് കോഡ് ഉള്ളതും 6.10.26 എക്സ്പയറി ഡേറ്റും ഉള്ള ഉത്പന്നമാണ് തിരിച്ച് വിളിച്ചത്. ലിസ്റ്റീരിയ മോണസൈറ്റോജീനുകളുടെ സാന്നിദ്ധ്യം കാരണം തിരിച്ച് വിളിക്കുന്നതായി എഫ്എസ്എഐ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ലിസ്റ്റീരിയ മോണോസൈറ്റോജൻസ് ശരീരത്തിൽ പ്രവേശിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം.

