ഡബ്ലിൻ: അയർലൻഡിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിൽ സാങ്കേതിക തകരാർ ഉണ്ടായതായി റിപ്പോർട്ട് . ഗതാഗത നിയമലംഘനങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്തതിനെ തുടർന്ന് വലിയ നഷ്ടമാണ് സർക്കാർ ഖജനാവിന് ഉണ്ടായത്. സാങ്കേതിക പിഴവിനെ തുടർന്ന് ഫിക്സ്ഡ് ചാർജ് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് ഉൾപ്പെടെ തടസ്സം നേരിട്ടു. കഴിഞ്ഞ വർഷം 4,40000 ലേറെ യൂറോ വിലമതിയ്ക്കുന്ന പിഴകൾ ഈടാക്കാൻ കഴിഞ്ഞിരുന്നില്ല.
മയോയിലെ എൻ 17ലെയും കിൽക്കെന്നിയിലെ എൻ 25 ലെയും സ്റ്റാറ്റിക് ക്യാമറകളിലാണ് പ്രശ്നം നേരിട്ടത്. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമാണ് രാജ്യത്ത് സ്റ്റാറ്റിക് സ്പീഡ് ക്യാമറകൾ സ്ഥാപിച്ചത്.

