ഡബ്ലിൻ: അയർലൻഡിലെ സ്കൂൾ, കോളേജ് അധ്യാപകരും മറ്റ് ജീവനക്കാരും സമരത്തിനൊരുങ്ങുന്നു. ഈ മാസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട് സമരം ചെയ്യുമെന്നാണ് അധ്യാപകർ വ്യക്തമാക്കുന്നത്. ശമ്പള കരാറിൽ പ്രതിഷേധിച്ചാണ് ഇവരും സമരം ചെയ്യുന്നത്.
ഈ മാസം 24 മണിക്കൂർ പണിമുടക്ക് ആയിരിക്കും രാജ്യവ്യാപകമായി നടത്തുക. ഇത് സംബന്ധിച്ച് അധ്യാപകരിൽ നിന്നും രക്ഷിതാക്കൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 14 ന് ആയിരിക്കും സമരം എന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്. വർക്ക് ടു റൂൾ രീതിയിൽ ആയിരിക്കും സമരം. പിന്നീട് സമര നടപടികൾ കടുപ്പിക്കുമെന്നാണ് അറിയിപ്പ്. അതേസമയം തിങ്കളാഴ്ച 10 കോളേജിലെ ജീവനക്കാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിയ്ക്കും 1 മണിയ്ക്കും ഇടയിൽ ജോലി നിർത്തിവച്ചുകൊണ്ടായിരിക്കും സമരം.

