ഡബ്ലിൻ: സിറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് ഇന്ന് തുടക്കം. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ധ്യാന ശുശ്രൂഷകൾ നടത്തുക. പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും സഭ സ്വാഗതം ചെയ്തു.
ഒൻപത് വേദികളിയാണ് ധ്യാന ശുശ്രൂഷകൾ. ഇന്നത്തെ ധ്യാനത്തിന് പുറമേ 4,10,11,17,18 തിയതികളിലും ധ്യാനം നടക്കും. ഫാ. ബെന്നി പുത്തൻനട, ഫാ. തോമസ് പാറേക്കാട്ടിൽ, ഫാ. ജിസ് കളപ്പുരയ്ക്കൽ എന്നിവർ വചനപ്രഘോഷണത്തിന് നേതൃത്വം നൽകും. ഇന്നും നാളെയുമാണ് ആദ്യഘട്ട കുർബാന നടക്കുക. ദ്രോഗെഡയിലെ ഒവർ ലേഡി ഓഫ് ലൂർദ്സ്, ഹോളി ഫാമിലി, അവർ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമ എന്നീ ദേവാലയങ്ങളിലാണ് പരിപാടി.
Discussion about this post

