ഡബ്ലിൻ: അയർലൻഡിലേക്ക് എത്തുന്ന അമേരിക്കൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ്. ഇത് രാജ്യത്തിന്റെ ടൂറിസം മേഖലയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് തിരിച്ചടിയായി. ഐറിഷ് ടൂറിസം ഇൻഡസ്ട്രി കോൺഫെഡറേഷനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ രണ്ട് മാസമായി നോർത്ത് അമേരിക്കയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഉയർന്ന ചിലവുകൾ, താമസ സൗകര്യങ്ങളുടെ ലഭ്യത എന്നിവ രാജ്യത്തെ ടൂറിസം മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് 9 ശതമാനം വാറ്റ് നിരക്ക് ബാധകമാക്കുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടെ ഐടിഎസി മുന്നോട്ട് വയ്ക്കുന്നുണ്ട്.

