ഡബ്ലിൻ: അയർലൻഡിൽ കാലാവസ്ഥയിൽ മാറ്റം. വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ് ലഭിക്കുക. അന്തരീക്ഷ താപനിലയിലും വലിയ കുറവ് അനുഭവപ്പെടും. ശക്തമായ കാറ്റിന് ഉൾപ്പെടെ സാധ്യതയുണ്ട്.
ശക്തമായ മഴ, ചാറ്റൽ മഴ, കാറ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. രാത്രികാല താപനില ഏഴ് ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞേക്കാം. വാരാന്ത്യത്തോടെ താപനിലയിൽ വലിയ വർധനവ് ഉണ്ടാകും. 20 ഡിഗ്രി എന്ന നിലയിലേക്ക് താപനില എത്തിയേക്കാം. നിലവിൽ അനുഭവപ്പെടുന്ന കാലാവസ്ഥയെ മിതമായ കാലാവസ്ഥയായി കണക്കാക്കാം. തിങ്കളാഴ്ച 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
Discussion about this post

