സ്ലൈഗോ: സ്ലൈഗോയിൽ ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. 30 കാരനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിലാണ് 30 കാരൻ നിലവിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
ഇന്നലെ ആറരയോടെയായിരുന്നു 30 കാരന് നേരെ ആക്രമണം ഉണ്ടായത്. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് യുവാവിനെ അടുത്തുള്ള ആശുപത്രിയിലാക്കി. പിന്നീട് ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഡബ്ലിനിലേക്ക് കൊണ്ടുവരികയായിരുന്നു.
Discussion about this post

