സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ ആക്രമണം. യുവാവിന് പരിക്കേറ്റു. 30 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. അഡ്ലെയ്ഡ് സ്ട്രീറ്റിലെ തെരുവിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങളും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു. ഡബ്ലിനിലെ ആശുപത്രിയിലാണ് 30 കാരനുള്ളത്. സംഭവസ്ഥലത്ത് സാങ്കേതിക പരിശോധന പൂർത്തിയായി.
Discussion about this post

