അർമാഗ്: ഓറഞ്ച് ഓർഡർ പരേഡുമായി ബന്ധപ്പെട്ട് ഡ്രംക്രീയിൽ തുടരുന്ന സംഘർഷം മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും. ദിവസങ്ങളായി തർക്കം പരിഹരിക്കാൻ ശ്രമം നടന്നിട്ടും ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ചർച്ച ചെയ്യാൻ ആലോചിക്കുന്നത്. ഞായറാഴ്ച മുതലാണ് പ്രദേശത്ത് പ്രശ്നം ആരംഭിച്ചത്.
തിങ്കളാഴ്ച വടക്കൻ അയർലൻഡ് സെക്രട്ടറി ക്രിസ് ബ്രയന്റ് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫലം കണ്ടില്ല. ദേശീയവാദികൾ കൂടുതലുള്ള ഗർവാഗി റോഡിലൂടെ പരേഡ് നടത്തുന്നതിന് അനുമതി നൽകിയിരുന്നു. ഇതാണ് പ്രശ്നത്തിന് കാരണം ആയത്.
Discussion about this post

