കോർക്ക്: കോർക്കിൽ പുതിയ സ്പെഷ്യലിസ്റ്റ് സെക്കൻഡറി സ്കൂൾ വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. കോർക്കിലെ നിലവിലെ സ്കൂളുകൾ അക്കാദമിക നിലവാരം പുലർത്താത്ത പശ്ചാത്തലത്തിലാണ് പുതിയ സ്കൂൾ വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ ക്യാമ്പയ്നിനും തുടക്കമിട്ടിട്ടുണ്ട്.
പ്രോജക്റ്റ് റൈറ്റ് എന്ന പേരിലാണ് ക്യാമ്പയ്ൻ ആരംഭിച്ചിരിക്കുന്നത്. കോർക്ക് ഇൻക്ലൂസീവ് എജ്യൂക്കേഷൻ നെറ്റ്വർക്കാണ് പ്രോജക്റ്റ് റൈറ്റിന് പിന്നിൽ. ജെറാർഡും ഓർല വാൽഷും ചേർന്നാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
Discussion about this post

