ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് ഗ്രീൻലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു. വൈദ്യുതി തടസ്സം ഉണ്ടായതിനെ തുടർന്നാണ് ഇന്നലെ ലുവാസ് സേവനങ്ങളിൽ ബുദ്ധിമുട്ട് നേരിട്ടത്. പിന്നീട് പ്രശ്നം പരിഹരിച്ചു.
വൈദ്യുതി സബ്സ്റ്റേഷനിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് വൈദ്യുതി തടസ്സം നേരിട്ടത്. ഇതിന് പിന്നാലെ ലുവാസ് സേവനങ്ങളിൽ താത്കാലിക നിയന്ത്രണവും ഏർപ്പെടുത്തി. സാങ്കേതിക തകരാർ പരിഹരിക്കുന്നതുവരെ റെഡ് ലൈനിനും നിയന്ത്രണം ഉണ്ടായിരുന്നു. പ്രശ്നം പരിഹരിച്ചതിന് പിന്നാലെ സേവനങ്ങൾ പുനരാരംഭിച്ചു. എന്നാൽ സേവനങ്ങൾക്ക് വലിയ താമസം ആയിരുന്നു നേരിട്ടത്.
Discussion about this post

