ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിലെ ബിഗ് ഫിഷ് ശിൽപ്പം നന്നാക്കാൻ സഹായിക്കുമെന്ന് അറിയിച്ച് മൃഗസംരക്ഷണ സംഘടനയായ പെറ്റ. അറ്റകുറ്റപ്പണികൾക്കായി ധനസഹായം നൽകാമെന്നാണ് പെറ്റയുടെ ഉറപ്പ്. ഇക്കാര്യം വ്യക്തമാക്കി സ്റ്റോർമോണ്ട് കമ്മ്യൂണിറ്റീസ് മന്ത്രി ഗോർഡൻ ലിയോൺസിന് കത്തെഴുതിയിട്ടുണ്ട്.
വാരാന്ത്യത്തിലായിരുന്നു പത്ത് മീറ്റർ നീളമുള്ള മത്സ്യ ശിൽപ്പത്തിന് കേടുപാടുകൾ ഉണ്ടാക്കിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ ആക്രമണത്തിൽ പ്രതിമയുടെ കണ്ണാണ് തകർന്നത്. ഈ ഭാഗം ഉടനെ തന്നെ പുനർനിർമ്മിക്കും. സംഭവത്തിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തി, ആയുധം കൈവശംവച്ചു മുതലായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

