ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ബിഗ് ഫിഷ് ശിൽപ്പത്തിന് കേടുപാടുകൾ ഉണ്ടാക്കിയ ആൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഡൊണഗൽ ക്വേ പ്രദേശത്തെ ബിഗ് ഫിഷ് ശിൽപ്പത്തിനാണ് കേടുപാടുകൾ വരുത്തിയത്. ബെൽഫാസ്റ്റിലെ തന്നെ ഏറ്റവും പ്രശസ്തമായ ശിൽപ്പമാണ് ഇത്.
ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. ഉദ്യോഗസ്ഥർ എത്തി സ്ഥലത്ത് പരിശോധന നടത്തി. ശിൽപ്പത്തിന്റെ കണ്ണിന്റെ ഭാഗത്താണ് കേടുപാടുകൾ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ 44 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
Discussion about this post

