ഡബ്ലിൻ: ഡൺസ് സ്റ്റോഴ്സിന്റെ ഫ്രീസർ സ്റ്റേപ്പിൾ തിരിച്ച് വിളിച്ച് ഭക്ഷ്യസുരക്ഷാ അതോറ്റി. ഉത്പന്നത്തിൽ ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഉത്പന്നങ്ങൾ കൈവശമുളളവർ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് ( എഫ്എസ്എഐ) വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിച്ചത്. ഡൺസ് സ്റ്റോഴ്സ് പൊട്ടറ്റോ വാഫിൾസിന്റെ 680 ഗ്രാം ബാച്ചുകളാണ് തിരിച്ച് വിളിച്ചത്. 1.45 യൂറോയാണ് ഇതിന്റെ വില.
Discussion about this post

