ഡബ്ലിൻ: യുദ്ധത്തെയും വംശഹത്യയെയും ലോകശക്തികൾ സാധാരണ വത്കരിക്കുന്നുവെന്ന് അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലി. ഐക്യരാഷ്ട്ര സഭയുടെ തത്വങ്ങൾ ഉപേക്ഷിക്കപ്പെട്ടതിൽ ഭയവും വേദനയും ഉണ്ട്. ആഗോളശക്തികളായ രാജ്യങ്ങളുടെ നിലവിലെ ഭാഷ ലോകസമാധാനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നും കനോലി പറഞ്ഞു.
സ്കോട്ട്ലൻഡിലെ ഐൽ ഓഫ് സ്കൈയെക്കുറിച്ചുള്ള വാർഷിക സഭാൽ മോർ ഒസ്റ്റൈഗിൽ സംസാരിക്കുകയായിരുന്നു കനോലി. ഇതിനിടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. യുദ്ധവും വംശഹത്യയും ലോകമെമ്പാടും സാധാരണവത്കരിക്കുന്നു. അത്യാഗ്രഹവും അധികാരവുമാണ് നയിക്കപ്പെടുന്നത്. നിരപരാധികളെ കൊല്ലുകയും അവരുടെ വീടുകളിൽ നിന്നും അവരെ ദയയില്ലാതെ പുറത്താക്കുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ തത്വങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുന്നുവെന്നത് ഹൃദയഭേദകമാണെന്നും കനോലി കൂട്ടിച്ചേർത്തു.

