ടിപ്പററി: ടിപ്പററി ഇന്റർനാഷണൽ പീസ് അവാർഡ് ഫോട്ടോഗ്രാഫർ ഗൈൽസ് ഡ്യൂലിക്കിന്. 2025 ലെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്. മനുഷ്യാവകാശ പ്രവർത്തകനും സമാധാന വക്താവും കൂടിയാണ് ഡ്യൂലിക്ക്.
അസാധാരണമായ ധൈര്യം, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹമാക്കിയിരുന്നത്. 2011 ൽ അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്നതിനിടെ ഐഇിഡി പൊട്ടിത്തെറിച്ച് അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. രണ്ട് കാലുകളും ഇടതു കയ്യും അദ്ദേഹത്തിന് നഷ്ടമായി. വിധി നൽകിയ വെല്ലുവിളിയ്ക്കിടയിലും അദ്ദേഹം സഹജീവികൾക്ക് സാന്ത്വനമാകുകയായിരുന്നു.
നെൽസൺ മണ്ടേല, ബാൻ കി-മൂൺ, ആദി റോച്ചെ, മലാല യൂസഫ്സായ് തുടങ്ങിയവർക്ക് നേരത്തെ ടിപ്പററി ഇന്റർനാഷണൽ പീസ് അവാർഡ് ലഭിച്ചിരുന്നു. ടിപ്പററിയിലെ ലിമെറിക് ജംഗ്ഷനിലുള്ള ഗ്രേറ്റ് നാഷണൽ ബാലിക്കിസ്റ്റീൻ ഹോട്ടലിലാണ് ചടങ്ങ് നടന്നത്.

