ഡൗൺ: കൗണ്ടി ഡൗണിൽ വീട്ടിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ന്യൂടൗൺനാർഡ്സിലെ സ്ട്രാറ്റെഡൻ ഹെറ്റ്സിലെ വസതിയിൽ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിൽ 30 വയസ്സുളള യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇയാൾക്ക് ഞായറാഴ്ചയോടെ ജീവൻ നഷ്ടമായി. സഹോദരനാണ് ആക്രമിച്ചത് എന്നാണ് പ്രാഥമിക വിവരം.
Discussion about this post

