ഡബ്ലിൻ: അയർലൻഡിൽ വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർധനവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. കഴിഞ്ഞ ആറ് വർഷം കൊണ്ടാണ് കുറ്റകൃത്യങ്ങളിൽ ഇത്രയേറെ വർധനവ് ഉണ്ടായിരിക്കുന്നത്. ഗാർഹിക കറ്റകൃത്യങ്ങൾ, വാഹനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കാർഷിക കുറ്റകൃത്യങ്ങൾ എന്നിവയിലും വർധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ 12 മാസത്തിനിടെ കുറ്റകൃത്യങ്ങൾ ജീവിതങ്ങളെ എങ്ങനെ ബാധിച്ചുവെന്നത് സംബന്ധിച്ച് ആളുകളിൽ സർവ്വേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത 19 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ കുറ്റകൃത്യങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് സർവ്വേയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019 ൽ ഇത് 10 ശതമാനം ആയിരുന്നു.
വ്യക്തിപരമായ കുറ്റകൃത്യങ്ങളിൽ അക്രമപരവും അല്ലാത്തതുമായ മോഷണം, വഞ്ചന, ശാരീരിക ആക്രമണം എന്നിവ ഉൾപ്പെടുന്നു

