ഡെറി: ഡെറിയിലെ കൊളറൈനിൽ വാഹനാപകടം. 85 വയസ്സുള്ള സ്ത്രീയ്ക്ക് ജീവൻ നഷ്ടമായി. മാക്സോക്വിൻ സ്വദേശിനിയായ മൗഡ് കെർ ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ 80 വയസ്സുകാരന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 12.30 ഓടം ആയിരുന്നു അപകടം. വിണ്ടിഹിൽ റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ കെറിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

