ക്ലെയർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൂൺബെഗിലെ റിസോർട്ടിലെത്തി. പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം ഡൂൺബെഗിലേക്ക് തിരിച്ചത്. ഡിന്നറിന് ശേഷം അദ്ദേഹം അവിടെ തങ്ങും.
ഡബ്ലിനിൽ ഇന്ന് രാവിലെയോടെയാണ് അദ്ദേഹം എത്തിയത്. ഡബ്ലിനിൽവച്ചായിരുന്നു പ്രസിഡന്റ് കാതറിൻ കനോലിയുമായും പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഇരുവരോടും വിവിധ വിഷയങ്ങളിൽ അദ്ദേഹം ചർച്ച നടത്തി.
Discussion about this post

