ന്യൂഡൽഹി : ലക്നൗവിൽ നിന്ന് ദമാമിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തിലെ സുരക്ഷാ ഏജൻസികൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ബോംബ് ഭീഷണി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ പരിഭ്രാന്തി പരത്തി.
ലാൻഡിംഗിന് ശേഷം, സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ച് വിമാനം ഐസൊലേഷൻ ഏരിയയിലേക്ക് മാറ്റി. തുടർന്ന് സുരക്ഷാ ഏജൻസികൾ വിമാനം പരിശോധിക്കാൻ തുടങ്ങി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് പരിശോധന . വിമാനത്താവളത്തിൽ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വിടൂ.

