ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചതുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ച് പോലീസ്. നിർണായക വിവരങ്ങൾ പോലീസിന്റെ പക്കലുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രിയായിരുന്നു ക്ലോൺലാരയ്ക്ക് സമീപം ബ്രയാൻ ലോവെന്ന 17 കാരൻ വാഹനപകടത്തിൽ കൊല്ലപ്പെട്ടത്.
സംഭവത്തിന് മുൻപ് ഒരു സംഘവുമായി കൗമാരക്കാരൻ തർക്കിച്ചിരുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ദൃശ്യങ്ങളും മറ്റ് വസ്തുക്കളും പോലീസ് പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Discussion about this post

