ഡബ്ലിൻ: ഇത്തവണത്തെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിലും ഗതാഗത നിയമ ലംഘനം നടത്തി ഐറിഷ് ഡ്രൈവർമാർ. വിവിധ നിയമലംഘനങ്ങൾക്ക് ഇതിനോടകം തന്നെ നിരവധി പേരെയാണ് ഗാർഡ പിടികൂടിയത്. വ്യാഴാഴ്ച ആരംഭിച്ച് റോഡ് സുരക്ഷാ ദൗത്യം നാളെ രാവിലെ ഏഴ് മണിവരെ തുടരും.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അമിത വേഗതയിൽ വാഹനമോടിച്ചതിന് 2,311 ലധികം ഡ്രൈവർമാരെ പിടികൂടിയിട്ടുണ്ട്. രണ്ട് വാഹനാപകടങ്ങളിലായി രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ വർഷം ഇതുവരെ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 153 ആയി ഉയർന്നു. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് 77 പേർ അറസ്റ്റിലായി.
250ലധികം ഡ്രൈവർമാർ മൊബൈൽ ഫോൺ കൈവശം വച്ചിരിക്കുന്നതോ സീറ്റ് ബെൽറ്റ് ധരിക്കാത്തതോ ആയി കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

