ഡബ്ലിൻ: ഏഷ്യൻ റെസ്റ്റോറന്റ് അവാർഡ് സ്വന്തമാക്കി ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഒലിവെസ് ഇന്ത്യൻ റെസ്റ്റോറന്റ്. ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും പ്രവർത്തനത്തിലെ മികവുമാണ് റെസ്റ്റോറന്റിനെ പുരസ്കാരത്തിന് അർഹമാക്കിയത്. റീട്ടെയിൽ ആൻഡ് റെസ്റ്റോറൻഡ് ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാണ് ഒലിവെസ്. പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവിന്റെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ ബെസ്റ്റ് വാല്യു ഇന്ത്യൻ റെസ്റ്റോറന്റ് വിഭാഗത്തിലാണ് ഒലിവെസ് ഇന്ത്യൻ റെസ്റ്റോറന്റ് പുരസ്കാരം നേടിയത്. ഡബ്ലിനിൽ വളരെ പ്രചാരമുള്ള റെസ്റ്റോറന്റ് ആയ ഇവിടെ ഇന്ത്യൻ രുചി ആസ്വദിക്കാൻ നിരവധി പേരാണ് എത്താറുള്ളത്. ഇന്ത്യയുടെയും കേരളത്തിന്റെയും രുചി അയർലൻഡിന് പകരുന്നതിൽ വലിയ പങ്കാണ് ഒലിവസ് ഇന്ത്യൻ റെസ്റ്റോറന്റിനുള്ളത്.

