ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് അംബാസിഡറുടെ വസതിയിൽ എത്തിയേക്കും. ഇവിടെ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. നൂറ് കണക്കിന് അതിഥികൾ ഒത്ത് ചേരുന്ന പരിപാടി ആയിരിക്കും ഇവിടെ നടക്കുന്നത്. ഈ വാരം അവസാനം ആണ് ട്രംപ് സന്ദർശനത്തിനായി അയർലൻഡിലെത്തുക.
അയർലൻഡിലെ യുഎസ് അംബാസിഡർ എഡ്വാർഡ് വാൾഷ് ട്രംപിനെ സ്വാഗതം ചെയ്യും. ശനിയാഴ്ച രാവിലെ ആയിരിക്കും അദ്ദേഹം അംബാസിഡറുടെ വസതിയിൽ എത്തുകയെന്നാണ് വിവരം.
Discussion about this post

