ഡബ്ലിൻ: ദ്രാവകങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവുവരുത്തി ഷാനൻ വിമാനത്താവളം. ഇനി മുതൽ രണ്ട് ലിറ്റർ പരിധിയിൽ ദ്രാവകങ്ങൾ വിമാനത്തിൽ കൊണ്ടുപോകാം. നേരത്തെ ഇത് 100 മില്ലീ ലിറ്റർ ആയിരുന്നു.
അടുത്തിടെ ഷാനൻ വിമാനത്താവളത്തിൽ വൻ തോതിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾക്കായുള്ള ഹൈടെക് സെക്യൂരിറ്റി സ്ക്രീനിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. ഇതിന് ശേഷമാണ് പരിധി ഉയർത്തിയത്. നിലവിൽ ത്രീ ഡി സിത്രീ സ്കാനറുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ഹാൻഡ് ലഗേജിൽ വയ്ക്കാവുന്ന ദ്രാവകങ്ങളുടെ അളവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
Discussion about this post

