ന്യൂറി: ന്യൂറിയിൽ യുവാവിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 30 വയസ്സ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയെയും പുരുഷനെയുമാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തതത്. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്തു.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. നഗരത്തിലെ വുഡ്ഹിൽ പ്രദേശത്ത് സംഘർഷമുണ്ടായതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

