ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 60 കാരൻ മുങ്ങിമരിച്ചു. ബാൻക്രാനയ്ക്കടുത്തുള്ള നെഡ്സ് പോയിന്റിൽ ആയിരുന്നു സംഭവം. വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. വിവരം ബന്ധപ്പെട്ടവരെ അധികൃതരെ അറിയിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

