കോർക്ക്: അയർലൻഡ് സന്ദർശനത്തിനെത്തിയ മലയാളി അന്തരിച്ചു. കട്ടക്കലീക്കൽ ലാലി പോൾ ആണ് അന്തരിച്ചത്. 70 വയസ്സായിരുന്നു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും കാണാൻ കോർക്കിൽ എത്തിയതായിരുന്നു ലാലി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
സംസ്കാരം പിന്നീട് നടക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോർക്ക് ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകാംഗങ്ങളായ നിഷ പോളിന്റെ മാതാവും ബിനു തോമസ് വർഗ്ഗീസിന്റെ ഭാര്യാ മാതാവുമാണ് ലാലി പോൾ.
Discussion about this post

