ഡബ്ലിൻ: ക്ലോണ്ടാൽക്കിനിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പരിശോധന. മോട്ടോർബൈക്ക് ഉൾപ്പെടെ അനധികൃതമായി വ്യക്തികൾ സൂക്ഷിച്ച നിരവധി ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെ മുതൽ 10 ഇടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.
കഴിഞ്ഞ മാസമായിരുന്നു ക്ലോണ്ടാൽക്കിനിൽ വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ പരിക്കേറ്റ 40 കാരൻ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ പ്രതികൾക്കായി അന്വേഷണം തുടരുകയാണ് പോലീസ്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. മൊബൈൽ ഫോണുകൾ, യമഹ മോട്ടോർബൈക്ക്, ഫോർഡ് ട്രാൻസിറ്റ് വാൻ, ബോട്ട് എൻജിൻ, 5000 യൂറോ പണം, കൊക്കെയ്ൻ, കഞ്ചാവ്, തോക്കിന്റെ തിരകൾ എന്നിവയാണ് പിടിച്ചെടുത്തത്.

