ഡബ്ലിൻ: അയർലൻഡിലെ നാളെയും മറ്റെന്നാളും നാഷണൽ സിനിമാ വീക്കൻഡ്. ഇതിന്റെ ഭാഗമായി സിനിമാ പ്രേമികൾക്ക് നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം ബത്ലഹേം കുടുംബ യൂണിറ്റ് വെറും നാല് യൂറോയ്ക്ക് ആസ്വദിക്കാം. നിവിൻ പോളിയും മമിതാ ബൈജുവും ഒന്നിക്കുന്ന ചിത്രം കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്.
സിനിമ എന്ന മാധ്യമത്തെ കൂടുതൽ ആളുകളിലേക്ക് എത്തിയ്ക്കുക ലക്ഷ്യമിട്ടാണ് ദേശീയ സിനിമാ വാരാന്ത്യം സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം സിനിമാ തിയറ്ററുകളും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നുണ്ട്. നാളെയും മറ്റെന്നാളും തിയറ്ററുകളിൽ കുറഞ്ഞ നിരക്കിൽ സിനിമ ആസ്വദിക്കാം.
Discussion about this post

