ഡബ്ലിൻ: മലയാളീസ് ഇൻ സൗത്ത് ഡബ്ലിൻറെ (എംഐഎസ്ഡി) ഓണാഘോഷത്തിന് ഇനി രണ്ട് നാൾ. ശനിയാഴ്ചയാണ് സൗത്ത് ഡബ്ലിനിലെ മലയാളികൾ ആഘോഷപരിപാടികളുമായി ഒത്തുകൂടുന്നത്. സോഷ്യൽ സ്പേസ് അയർലൻഡുമായി സഹകരിച്ചാണ് ഓണാഘോഷ പരിപാടി.
ഡീന്സ്ഗ്രേഞ്ചിലെ കിൽ ഒ ദി ഗ്രേഞ്ച് എൻ എസ് സ്കൂളിലാണ് പരിപാടികൾ നടക്കുന്നത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന പരിപാടികൾ വൈകീട്ട് ആറിന് അവസാനിക്കും. മെഗാ തിരുവാതിര, നൃത്തപരിപാടികൾ, ലൈവ് സംഗീത പരിപാടികൾ എന്നിവ ഉണ്ടാകും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഗെയിമുകളും വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. 23 വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും ഉണ്ടാകും. വൈകീട്ട് ഡിജെയോടെയാകും ഓണാഘോഷങ്ങൾക്ക് സമാപനമാകുക.

