ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർട്സ്ടൗണിൽ വൻ ലഹരിവേട്ട. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 2.3 മില്യൺ യൂറോ വിലമതിയ്ക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രദേശത്ത് ലഹരി വിൽപ്പനയും വിതരണവും നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഏകദേശം 22 കിലോ കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 50 നും 60 നും ഇടയിൽ പ്രായമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

