ഡബ്ലിൻ: വിവരങ്ങൾ സൂക്ഷിക്കുന്നതിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 125 തവണയാണ് അതോറിറ്റിയിൽ നിന്നും വിവരങ്ങൾ ചോർന്നതെന്നാണ് വ്യക്തമാകുന്നത്. കണ്ടെത്തലിന് പിന്നാലെ അതോറിറ്റിയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
2023 മുതലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2023 ൽ ആദ്യ ഒൻപത് മാസങ്ങളിൽ ആർഎസ്എയുടെ ഭാഗത്ത് നിന്നും ഡാറ്റകൾ സൂക്ഷിക്കുന്നതിൽ 50 തവണ വീഴ്ചയുണ്ടായി. 2024 ൽ ഇത് 75 ആയി വർധിച്ചു. ഇതിൽ 10 മാസങ്ങളിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ ആയിരുന്നു സംഭവിച്ചത്. തുടർന്ന് ഈ വിവരം ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

