ഡബ്ലിൻ: അയർലൻഡിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം ഇന്ന് മന്ത്രിസഭ പരിഗണിക്കും. നവംബർ മുതൽ ഫെബ്രുവരി അവസാനം വരെയുള്ള കാലയളവിൽ കുറവ് തുടരണമെന്നാണ് നിർദ്ദേശം. ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം സഭ പരിഗണിക്കുന്നത്.
നേരത്തെ പ്രഖ്യാപിച്ച എക്സൈസ് തീരുവ നികുതിയിളവുകൾ സെപ്തംബറിൽ അവസാനിക്കേണ്ടതാണ്. എന്നാൽ വ്യാപകമായി ആശങ്ക ഉയർന്നതോടെ ബജറ്റ് അവതരണംവരെ ഇളവ് നീക്കുമെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. സെപ്തംബറിൽ ഇളവ് നീക്കിയാൽ വലിയ വിലക്കയറ്റം ആയിരിക്കും ഉണ്ടാകുക. പെട്രോളിന് ലിറ്ററിന് 9 സെന്റും, ഡീസലിന് ലിറ്ററിന് 10 സെന്റും ആയിരിക്കും വർധിക്കുക. ഏപ്രിൽ മാസത്തിലാണ് പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ എക്സൈസ് തീരുവ കുറച്ചത്.

