ഡബ്ലിൻ: അയർലൻഡിനും യുകെയ്ക്കുമിടയിൽ യാത്ര ചെയ്യുന്ന ഫെറി യാത്രികർക്ക് പാസ്പോർട്ട് നിർബന്ധം. ഈ നിയമം അടുത്ത മാസം മുതൽ നിലവിൽവരും. അടുത്ത മാസം മുതൽ യാത്രയ്ക്കായി സാധുവായ പാസ്പോർട്ട് കൈവശം വയ്ക്കണമെന്നാണ് നിർദ്ദേശം.
അടുത്ത മാസം 28 മുതലാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ഇക്കാര്യം സ്റ്റെന ലൈനും ഐറിഷ് ഫെറികളും സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രയ്ക്ക് മുൻപ് യാത്രികരുടെ ഡാറ്റകൾ പരിശോധിക്കും. ഇതിന് ശേഷമേ യാത്രയ്ക്ക് അനുവദിയ്ക്കുകയുള്ളൂ. യുകെ ബോർഡർ ഫോഴ്സിന്റെ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ പരിഷ്കാരമെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്.
Discussion about this post

