ഗാൽവേ: ഗാൽവേയിൽ വാഹനാപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ കൗമാരക്കാരന്റെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ബാലിയഡമണ്ടിൽ വാഹനാപകടം ഉണ്ടായത്.
രാത്രി 10 മണിയോടെയായിരുന്നു അപകടം. കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ നാല് പേർ കൗമാരക്കാരാണ്. ഇവരിൽ ഡ്രൈവർക്കൊപ്പം മുൻസീറ്റിൽ യാത്ര ചെയ്ത കൗമാരക്കാരനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവരും ദൃശ്യങ്ങൾ കൈവശമുള്ളവരും പോലീസിനെ സമീപിക്കേണ്ടതാണ്.
Discussion about this post

