ഡബ്ലിൻ ; നഗരമധ്യത്തിലെ ബിസിനസ് സ്ഥാപനത്തിൽ നിന്ന് നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കണ്ടെടുത്തു. ഡബ്ലിന് സമീപം നടത്തിയ പരിശോധനയിൽ 70-ലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ ഗാർഡ കണ്ടെടുത്തു.
കഴിഞ്ഞ മാസമാണ് ഡബ്ലിൻ നഗരമധ്യത്തിലെ ബിസിനസ് സ്ഥാപനത്തിൽ നിന്ന് ഇവ നഷ്ടമായത് . കഴിഞ്ഞ വ്യാഴാഴ്ചയാണ് പരിശോധന നടത്തിയതെന്നും 36 ലാപ്ടോപ്പുകളും 40 മൊബൈൽ ഫോണുകളും കണ്ടെടുത്തതെന്നും ഗാർഡ പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാർഡ പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി, മത്സര, ഉപഭോക്തൃ സംരക്ഷണ കമ്മീഷനുമായി സഹകരിച്ച് പ്രവർത്തിച്ചതായും ഗാർഡ പറഞ്ഞു.
കണ്ടെടുത്ത 36 ലാപ്ടോപ്പുകളും 40 മൊബൈൽ ഫോണുകളും സാങ്കേതിക പരിശോധന നടത്തിവരികയാണ്. മൊബൈൽ ഫോൺ നഷ്ടമായവർ പ്രാദേശിക ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടുകയും ഫോൺ വിശദാംശങ്ങൾ സഹിതം മോഷണം റിപ്പോർട്ട് ചെയ്യുകയും വേണമെന്ന് ഗാർഡ അറിയിച്ചു.

